മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് തിരുവല്ല അതിരൂപത അർദ്ധ വാർഷിക സെനറ്റ് കട്ടപ്പനയിൽ നടന്നു
മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് തിരുവല്ല അതി രൂപത അർദ്ധ വാർഷിക സെനറ്റ് കട്ടപ്പനയിൽ നടന്നു. കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
വയനാട്ടിലേ പ്രക്യതി ദുരന്തത്തിൽപ്പെട്ടവർക്കായി പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.
മലങ്കര കാത്തലിക് തിരുവല്ല അതിരൂപതയിലേ ഒൻപത് മേഖലകളിൽ നിന്നായി 120 ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
കട്ടപ്പന ജ്യോതിസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച അർദ്ധ വാർഷിക സെനറ്റ് സമ്മേളനത്തിൽ എം സി വൈ എം രൂപത പ്രസി.സിറിയക് വി. ജോൺ അധ്യക്ഷനായിരുന്നു.കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
യോഗത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേ അനുമോദിച്ചു.
എം.സി.വൈ. എം. ഗ്ലോബൽ പ്രസി. മോനു ജോസഫ്, അതിരൂപത സെക്രട്ടറി നീതു മാത്യു, കട്ടപ്പന മേഖലാ പ്രസി. അനൂപ് ബിജു,സെക്രട്ടറി അനെറ്റ് റെജി,
ഫാ. ഈപ്പൻ പുത്തൻ പുരക്കൽ, ഫാ.തോമസ് എടത്തും പടിക്കൽ, മാത്യു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.