Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഏലത്തോട്ടത്തിലെ ചന്ദനക്കടത്ത്; പിന്നിൽ തമിഴ്നാട്ടുകാരെന്ന് സൂചന



ഇടുക്കി നെടുങ്കണ്ടം കൂട്ടാറിൽ ഏലത്തോട്ടത്തിൽ നിന്ന ചന്ദനമരം രാത്രിയുടെ മറവിൽ മുറിച്ച് കടത്തി. മോഷ്ടാക്കളെ കുറിച്ച് വിവരമില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നൂറോളം ചന്ദനമരങ്ങളാണ് പട്ടംകോളനി മേഖലയിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.

മറയൂർ കഴിഞ്ഞാൽ ഇടുക്കിയിൽ ഏറ്റവും കൂടുതൽ ചന്ദന മരങ്ങൾ വളരുന്നത് നെടുങ്കണ്ടം പട്ടം കോളനി മേഖലയിലാണ്. മഴക്കാലത്താണ് മേഖലയിൽ ചന്ദനം മോഷണം. വടക്കേമുറി ബിജുമോൻ്റെ പുരയിടത്തിൽ നിന്നാണ് മോഷ്ടാക്കൾ ചന്ദനം കവർന്നത്. ചുവടെ മുറിച്ച ചന്ദന മരത്തിന്റെ തായ്ത്തടി മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. മരത്തിന്റെ ബാക്കിഭാഗം ഏലത്തോട്ടത്തിൽ തന്നെ ഉപേക്ഷിച്ച നിലയിലാണ്. തമിഴ്നാട്ടുകാരാണ് ചന്ദനക്കൊള്ളക്ക് പിന്നിലെന്നാണ് സൂചന. ചന്ദന മരത്തിന് 15 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

കമ്പംമെട്ട് പൊലീസിൽ പരാതി നൽകി. വിവരം ലഭിച്ചതിനെത്തുടർന്ന് കല്ലാർ വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!