Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിമുക്ത ഭടന്മാര്‍ക്ക് സാമ്പത്തിക സഹായം


ഇടുക്കി ജില്ലയിൽ സ്ഥിര താമസക്കാരായ, പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത, സാമ്പത്തിക ബുദ്ധിമുട്ടുളള വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും സാമ്പത്തിക സഹായം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. വരുമാന സര്‍ട്ടിഫിക്കറ്റ്, വിമുക്തഭട തിരിച്ചറിയല്‍ കാ൪ഡ്, ഡിസ്ചാര്‍ജ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്ത് 25 ന് മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം ഫോണ്‍ 0486-2222904