Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മറ്റെല്ലാ ആദരിക്കൽ ചടങ്ങുകളിലും നിന്ന് തികച്ചും വേറിട്ട ഒരു ആദരിക്കൽ ചടങ്ങിനു ഞായറാഴ്ച കട്ടപ്പന പാരിഷ് ഹാൾ തയ്യാറെടുക്കുകയാണ്
പുതുതലമുറയാൽ വിസ്മരിക്കപ്പെട്ടുപോകാനിടയുള്ള നമ്മുടെ മാതാപിതാക്കളാണ് അവിടെ ആദരിക്കപ്പെടുന്നത് . നമുക്കു വേണ്ടി ഒത്തിരി കണ്ണീരും വിയർപ്പും രക്തവും ഒഴുക്കിയവർ . അനേക കാതം കാൽനടയായി മാത്രം നടന്നു മലകൾ കേറിയവർ . കുഞ്ഞുമക്കൾക്കു രോഗം വന്നപ്പോൾ ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തിൽ അന്ധാളിച്ചു നിന്നു പോയവർ .
രോഗങ്ങൾ മൂലവും പട്ടിണിമൂലവും വന്യമൃഗങ്ങൾ മൂലവും ചിലപ്പോഴൊക്കെ കീഴടങ്ങിയവർ . അവരെ നാം മറക്കരുതല്ലോ . കട്ടപ്പന കാർഷിക താലൂക്കിലെ ഇൻഫാം അംഗങ്ങൾ മുഴുവൻ ഒത്തുചേരുന്നു. ഞായറാഴ്ച്ച 2.30 ന് നടക്കുന്ന ആദരിക്കൽ ചടങ്ങ് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. ഇൻഫാം കട്ടപ്പന കാർഷിക താലൂക്കിലെ 80 വയസ് കഴിഞ്ഞ കുടുംബാംഗങ്ങളെയാണ് ആദരിക്കുന്നത്.