Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം ഓഗസ്റ്റ് 3, 4 തീയതികളില്‍ ഇടുക്കി ജലാശയത്തിന്റെ തീരത്ത് നടക്കും.
മുന്‍വര്‍ഷങ്ങളിലേതുപോലെ നൂറുകണക്കിന് ഭക്തര്‍ക്ക് തര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കും. 3ന് രാവിലെ ആറുമുതലും നാലിന് പുലര്‍ച്ചെ അഞ്ചുമുതലും ക്ഷേത്രം രക്ഷാധികാരി ടി കെ രാജു കാര്‍മികത്വത്തില്‍ തര്‍പ്പണം നടത്താനുള്ള സൗകര്യമുണ്ട്. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും തീര്‍ഥാടകര്‍ക്ക് ഔഷധക്കഞ്ഞി വിതരണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഷാജി കന്നിലേത്ത്, സെക്രട്ടറി എം എസ് പ്രശാന്ത്, രക്ഷാധികാരി ടി കെ രാജു, വൈസ് പ്രസിഡന്റ് എം ജി സുകുമാരന്‍ ജോയിന്റ് സെക്രട്ടറി ശ്യാം എസ് ആചാര്യ എന്നിവര്‍ പങ്കെടുത്തു.