Idukki വാര്‍ത്തകള്‍
കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്സ് കാഞ്ചിയാർ മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കേരളത്തിനായുള്ള ബജറ്റ് വിഹിതത്തിന്റെ അഭാവം മുൻ വിധിയും അന്യായവുമാണ് എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് രംഗത്ത് വന്നത്.പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ നിവേദനം അയച്ചു.
കാഞ്ചിയാർ തൊപ്പിപ്പാള പോസ്റ്റ് ഓഫീസിന് മുൻപിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അലൻ എസ് പുലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധം കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജിതിൽ ഉപ്പുമാക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻ്റ് ആൽബിൻ മണ്ണംചേരിൽ മുഖ്യപ്രഭാഷണം നടത്തി. ജോബിറ്റ് തോണക്കര, അലൻ ഇളംതുരുത്തിയിൽ ബിബിൻ കടുപ്പിൽ എന്നിവർ നേതൃത്വം നൽകി.









































































