Idukki വാര്‍ത്തകള്‍
ഓംബുഡ്സ്മാൻ സിറ്റിംഗ്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ ജൂലൈ 26, 30 തിയ്യതികളിൽ സിറ്റിംഗ് നടത്തും.26 വെള്ളി രാവിലെ 10.30 മുതൽ അറക്കുളം ഗ്രാമപഞ്ചായത്താഫീസിലും പകൽ 12 മുതൽ മുട്ടം ഗ്രാമപഞ്ചായത്താഫീസിലുമാണ് സിറ്റിംഗ്. 30 ചൊവ്വ പകൽ 11.30 ന് മരിയാപുരം ഗ്രാമ പഞ്ചായത്താഫീസ്, പകൽ12.30 ന് കാമാഷിപുരം ഗ്രാമപഞ്ചായത്താഫീസ്, ഉച്ചക്ക് 2.30 ന് ഇടുക്കി – കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്താഫീസ് എന്നിവിടങ്ങളിലാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതി, പി എം എ വൈ (ജി) പദ്ധതികൾ സംബന്ധിച്ച പരാതികൾ നേരിട്ടോ [email protected] എന്ന ഇ-മെയിലിലോ നൽകുക. ഫോൺ: 04862291159, 9497317559
















































































































