കരുണാപുരം ഗവ. ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷന്‍

കരുണാപുരം ഗവ
ഐ.ടി.ഐ-യിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ എസ്.സി.വി.റ്റി ട്രേഡുകളില്‍ ജനറല്‍, എസ്.സി,എസ്.റ്റി എന്നീ വിഭാഗത്തിലും ,പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.. ഐ.ടി.ഐ പ്രവേശനത്തിന് താല്പര്യമുള്ളവര്‍ എസ്എസ്എല്‍സി, പ്ലസ്ടു, ടിസി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം സെപറ്റംബര്‍ 20 നു മുന്പായി ഐ.ടി.ഐ-യില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. SSLC ജയിച്ചവര്‍ക്കും, തത്തുല്യയോഗ്യതയുള്ളവര്‍ക്കും പ്രവേശനം ലഭിയ്ക്കുന്നതാണ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷഫീസ്100 രൂപ. അപേക്ഷഫോമുകള്‍ ഐടിഐ ഓഫീസില്‍ നിന്നും ലഭി്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868291050, 9495642137,9562202388.













































































