Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ : ജില്ലാതല പരിപാടി സംഘടിപ്പിച്ചു
വയറിളക്ക രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി കെ.എം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ്സ് ,ഹാൻഡ് വാഷിംഗ് ടെക്നിക്, ഒ.ആർ.എസ് തയ്യാറാക്കുന്ന രീതി എന്നിവ പരിചയപ്പെടുത്തി.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ വെങ്കിടലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ തങ്കച്ചൻ ആൻറണി ,ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷൈലാഭായി വി. ആർ, ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ , ആൻറണി കെ.റ്റി എന്നിവർ സംസാരിച്ചു.