അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷന്റെ (ClTU) നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
ജൂലൈ 10, അങ്കണവാടി ജീവനക്കാരുടെ അവകാശ ദിനത്തിന്റെ ഭാഗമായിയാണ് അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ CITU ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്.
lCDS പദ്ധതിയും അങ്കണവാടികളെയും സംരക്ഷിക്കുക.
അങ്കണവാടി ജീവനക്കാർക്ക് നിയമാനുസൃതമായി മിനിമം വേതനവും സാമൂഹ്യ സുരക്ഷ പദ്ധതികളും പെൻഷനും അനുവദിക്കുക.
സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കുക.
ലേബർ കേസുകൾ പിൻവലിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്
CITU ജില്ലാ സെക്രട്ടറി
K S മോഹനൻ സമരം ഉദ്ഘാടനം ചെയ്തു.
ഏറ്റവും കൂടുതൽ ജോലി ഭാരമുളള അങ്കണവാടി ജീവനക്കാരേ കണ്ടില്ലന്ന് നടിക്കുന്ന കേന്ദ്ര സർക്കാർ സമീപനം തിരുത്തണമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനിത റെജി ആവശ്യപ്പെട്ടു.
നേതാക്കളായ
VR സജി, CR മുരളി, വനജാകുമാരി , റ്റോമി ജോർജ് , KN വിനീഷ് കുമാർ , റ്റിജി എം രാജു തുടങ്ങിയവർ സംസാരിച്ചു.