കട്ടപ്പന ലയൺസ് ക്ലബ് , ഓസാനം സ്കൂൾ ലിയോ ക്ലബ്, ഡോൺ ബോസ്കോ സ്കൂൾ ലിയോ ക്ലബ്ബും ചേർന്ന് നടത്തിയ ഫുട്ബോൾ ടൂർണ്ണമെന്റിൽ ആൽഫാ ബി ടീം വിജയിച്ചു

കട്ടപ്പന ലയൺസ് ക്ലബ് , ഓസാനം സ്കൂൾ ലിയോ ക്ലബ്, ഡോൺ ബോസ്കോ സ്കൂൾ ലിയോ ക്ലബ്ബും സംയുക്തമായി നടത്തിയ ഫുട്ബോൾ ടൂർണ്ണമെന്റിൽ ആൽഫാ ബി ടീം വിജയിച്ചു.
കുട്ടികളിലും യുവജനങ്ങളിലും ഉള്ള മയക്കു മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക മൊബൈൽ ഫോണിൻറെ ഉപയോഗം കുറയ്ക്കുകയും, സ്പോർട്സ് ലൂടെ അവരുടെ മാനസികവും, ശാരീരികവും ആയിട്ടുള്ള കായിക ക്ഷമത വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, കട്ടപ്പന ലയൺസ് ക്ലബ്ബിന്റെയും, ഓസാനം സ്കൂൾ ലിയോ ക്ലബ്ബിന്റെയും, ഡോൺ ബോസ്കോ സ്കൂൾ ലിയോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചത്.
ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം പ്രമുഖ ടീമുകൾ പങ്കെടുത്തു.. മത്സരത്തിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്റ്റിക് 2nd VDG കെ. പി പീറ്റർ നിർവ്വഹിച്ചു.
ഒന്നാം സമ്മാനം നേടിയ
ആൽഫാ ബി
ടീമിന് 15,000 രൂപയും, M. കുര്യൻ ഒരപാങ്കൽ എവറോളിംഗ് ട്രോഫിയും,
രണ്ടാം സമ്മാനം നേടിയ യൂണിറ്റി ഇടുക്കി ടീമിന് 7500 രൂപയും എവറോളിംഗ് ട്രോഫിയും നൽകി.
കൂടാതെ മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ തുടങ്ങിയവർക്ക് ക്യാഷ് അവാർഡ് നൽകി.









































































