Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സ്പോര്‍ട്സ് ഹോസ്റ്റല്‍ പ്രവേശനം : സെലക്ഷന്‍ ട്രയല്‍സ് 25 ന്



സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ഹോസ്റ്റലുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തെ പി.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി അതത് കായികയിനങ്ങളില്‍ ദേശീയ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കായി സെലക്ഷന്‍ നടത്തുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 25 ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 25 രാവിലെ 8 ന് ആധാര്‍കാര്‍ഡ്, രണ്ട് പാസ്സ്പോര്‍ട്ട്‌ ൈസസ്സ് ഫേട്ടോ, സ്പോര്‍ട്സ് മികവ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.

     അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, സ്വിമ്മിംഗ്, തായ്ക്വോണ്ടാ, കബഡി, ഗുസ്തി, ആര്‍ച്ചറി, ബോക്സിങ്, െസെക്ലിംഗ്, ഫെന്‍സിങ്, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ,കനോയിങ്&കയാക്കിങ്, ഖോ-ഖോ, നെറ്റ്ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, റോവിങ്, സോഫ്റ്റ്ബോള്‍ എനീ  കായിക ഇനങ്ങളിലായിരിക്കും  സെലക്ഷന്‍ നടത്തുന്നത്. 

      വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി  ജൂണ്‍ 20 ന് മുന്‍പായി  [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്0471-2330167, 2331546









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!