സ്വകാര്യ ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് മറിഞ്ഞ് യുവാവ് മരിച്ചു.
നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പില്‍ ടോം തോമസ്(28) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തിങ്കള്‍ക്കാടിന് സമീപമുള്ള മാവിന്‍ചുവട് എന്ന സ്ഥലത്താണ് അപകടം നടന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ടോം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ടോം തിരികെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ടോമും സുഹൃത്തും രണ്ട് ഇരുചക്ര വാഹനങ്ങളിലായാണ് പോയിരുന്നത്. പെട്ടെന്ന് എതിരെയെത്തിയ സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ ടോം വാഹനം വെട്ടിച്ചുമാറ്റുന്നതിനിടയില്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. സംസ്കാരം ഇന്ന് മഞ്ഞപ്പെട്ടി സെന്റ് മേരീസ് പള്ളിയില്‍ നടക്കും. ടോം അവിവാഹിതനാണ്. തോമസ്, മിനി എന്നിവരാണ് മാതാപിതാക്കള്‍. ജിനു, ജിന്റു എന്നിവര്‍ സഹോദരങ്ങളാണ്. വെള്ളത്തുവൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.