Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾമികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കെ.സി ജോർജ്ജിനെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു
മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കെ.സി ജോർജ്ജിനെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു

മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കെ.സി ജോർജ്ജിനെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചുകെ സി ജോർജിന്റെ വീട്ടിലെത്തി പൊന്നാട അണിയിച്ചാണ് നേതാക്കൾ ആദരവ് നൽകിയത്.സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പ്രൊഫഷണൽ നാടക മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചപ്പോഴാണ് കായംകുളം ദേവാ കമ്മ്യൂണിക്കേഷന്റെ ചന്ദ്രികാ വസന്തം എന്ന നാടകത്തിലൂടെ കെ സി ജോർജ് മികച്ച നാടകരചയ്താവിനുള്ള അവാർഡിന് അർഹനായത്. രണ്ടാം തവണയാണ് കെ സി ജോർജിന് മികച്ച നാടക രചയിതാവ് അവാർഡ് ലഭിക്കുന്നത്.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളാമാക്കൽ,എ എം സന്തോഷ്, നഗരസഭ കൗൺസിലർമാരായ ലീലാമ്മ ബേബി, രാജൻ കാലാച്ചിറ തുടങ്ങിയവർ പങ്കെടുത്തു









































































