Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ ജിമ്മിൽ സംഘർഷം,യുവാവിന് കുത്തേറ്റു


കട്ടപ്പനയിൽ ജിമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിന് കുത്തേറ്റു.സംഭവത്തിൽ ജിം ഉടമ കസ്റ്റഡിയിലായി.കട്ടപ്പന സ്വദേശി ജീവൻ പ്രസാദ് എന്നയാളെ ജിം ഉടമ പ്രമോദ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഇന്ന് വൈകിട്ട് 8 മണിയോടെ പഴയ സ്റ്റാൻഡിലെ ഫിറ്റ്‌നസ് വേൾഡ് ജിമ്മിലാണ് സംഭവം.ഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ജീവന്റെ കൈക്കാണ് കുത്തേറ്റത്.ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.