Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നീണ്ടനാളത്തെ കാത്തിരിപ്പ്, ഒടുവിൽ ഐടിഐ കുന്ന് -ആശ്രമംപടി റോഡ് നവീകരണം തുടങ്ങി



കട്ടപ്പന ഐടിഐ കുന്ന് ആശ്രമം പടി റോഡിന് ശാപമോക്ഷം.നാളുകളായി തകർന്ന് കിടന്ന പാത 23 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരിക്കുന്നത്.
ഇതോടെ മേഖലയിലെ 600 ഓളം കുടുംബങ്ങളുടെ യാത്ര ദുരിതത്തിനാണ് പരിഹാരമാകുന്നത്. രണ്ടര വർഷം മുമ്പാണ് കട്ടപ്പന നഗരസഭയിലെ 28 ആം വാർഡിലൂടെ കടന്നുപോകുന്ന ഐടിഐ കുന്ന്- ആശ്രമം പണി റോഡ് 10 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ചത്.എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ അറ്റകുറ്റപണി നടത്തിയ ഭാഗം തകർന്നു.പിന്നീട് മേഖലയിലെ ആളുകൾ വലിയയാത്ര ദുരിതമാണ് അഭിമുഖീകരിച്ചിരുന്നത്.കട്ടപ്പനയിലെ ആദ്യകാല പാതകളിൽ ഒന്നാണിത് . റോഡ് തകർന്നതോടെ നിരവധി പരാതികളും ഉയർന്നു വന്നിരുന്നു. മഴക്കാലമാകുന്നതോടെ ഗർത്തങ്ങളിൽ ചെളിവെള്ളം കെട്ടിക്കിടന്ന് കാൽനട യാത്രപോലും ദുസഹമായിരുന്നു.തുടർന്നാണ് പാത നവീകരിക്കാൻ 23 ലക്ഷം രൂപ അനുവദിച്ചത്.

റോഡ് പൂർണമായി തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കുകയും,ബാക്കിയുള്ള ഭാഗങ്ങളിൽ അറ്റകുറ്റ പണികളുമാണ് നടത്തുന്നത്,മൂന്നിടങ്ങളിലായി കോൺക്രീറ്റിങും ആരംഭിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!