Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കരുണാപുരത്ത് ഒരു കുടുംബത്തെ സഹായിക്കാൻ
കാട്ടേഴത്ത് കുടുംബ സഹായനിധി




കരുണാപുരം ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ മുങ്കിപ്പള്ളം ഭാഗത്ത് താമസിച്ചുവരുന്ന ജോസഫ് വർക്കിയും കുടുംബവും  സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയും ഒരു കുട്ടി മരണപ്പെടുകയും കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങൾ ഒന്നടങ്കം



വണ്ടൻമേട് ചേറ്റുകുഴിയിൽ അപകടത്തിൽപ്പെട്ട്
ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂടുംബത്തിന്





2024 മാർച്ച് 24 തീയതി മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരുംവഴി ചേറ്റുകുഴിയിൽ വെച്ച് ഇവർ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനം KSRTC ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോസഫ് വർക്കി, ഭാര്യ മോളി, മകൻ എബി, മകന്റെ ഭാര്യ അമലു ഇവരുടെ മകളായ ആമി എൽസ എബി, എയ്‌ഡൻ എബി എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ചേറ്റുകുഴി മാർ ഇവാനിയോസ് ബഥനി പബ്ലിക് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയായിരുന്നു ആമി എൽസ എബി (5) അന്ന് മരണമടഞ്ഞിരുന്നു. മറ്റുള്ളവർക്ക് എല്ലാം അതീവ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെല്ലാം ഇപ്പോൾ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ എയ്‌ഡൻ എബി( 2 1/2) ഒഴികെ മറ്റാരും പൂർണ്ണമായും അപകടനില തരണം ചെയ്തിട്ടില്ല. ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്താലും കിടക്കയിൽ തന്നെ കഴിയേണ്ടി വരുന്ന ഇവർക്ക് രണ്ട് വർഷത്തെ തുടർ ചികിത്സ ആവശ്യമാണ്. നാല്പത് ലക്ഷത്തോളം രൂപ ചികിത്സക്കായി വേണം. പാവപെട്ട കർഷക കുടുംബമായ ഇവർ ഒന്നടങ്കം കിടപ്പിലായതോടെ ചികിത്സയും ഭക്ഷണവും ഉൾപ്പടെ എല്ലാം പ്രതിസന്ധിയിലായി. ബന്ധുക്കളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ഇപ്പോൾ മുന്നോട്ട് നീങ്ങുന്നത്. ഇവർക്ക് പൊതുസമൂഹത്തിന്റെ സഹായംകൊണ്ട് മാത്രമേ ചികിത്സ മുന്നോട്ട് കൊണ്ടുപോവാൻ കഴിയു. ഇവരെ സഹായിക്കുന്നതിനായി വിവിധ മത- സാമൂഹ്യ- സന്നദ്ധ, രാഷ്ട്രീയ, സാംസ്‌കാരിക- തൊഴിലാളി സംഘടനകൾ ചേർന്ന് “കാട്ടേഴത്ത് കുടുംബസഹായനിധി” രൂപീകരിച്ചിട്ടുണ്ട്. ബഹു. ഉടുമ്പൻചോല എം എൽ എ ശ്രീ എം. എം മണി, ബഹു ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജിജി കെ
ഫിലിപ്പ് എന്നിവരാണ് രക്ഷാധികാരികൾ. ബഹു. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോഭനാമ്മ ഗോപിനാഥൻ ചെയർപേഴ്സൺ, കമ്പംമെട്ട് സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. ജോർജ് തെരുവംകുന്നേൽ ജനറൽ കൺവീനർ, വാർഡ് മെമ്പർ മാത്തുക്കുട്ടി മറ്റപ്പള്ളി സെക്രട്ടറി എന്നിവരുടെ നേത്യത്തത്തിൽ മുപ്പത് അംഗ ജനറൽ കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇതിനായി ഫെഡറൽ ബാങ്കിന്റെ പുറ്റടി ശാഖയിൽ ജോയിന്റ് അക്കൗണ്ടും ആരംഭിച്ചു. ഒന്നടങ്കം അപകടത്തിൽപ്പെട്ട് കിടപ്പിലായ ഈ കുടുംബത്തിന്റെ ചികിത്സ സഹായ നിധിയിലേക്ക് സുമനസ്സുകൾ സഹായം നൽകണമെന്നും ബഹു. മാധ്യമപ്രവർത്തകരുടെ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും “കാട്ടേഴത്ത് കുടുംബസഹായ നിധി ജനറൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ്, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസി. ശോഭനാമ്മ ഗോപിനാഥൻ, ഫാ. ജോർജ് തെരുവംകുന്നേൽ, വാർഡ് മെമ്പർ മാത്തുക്കുട്ടി മറ്റപ്പള്ളി, ബിനു വി.എസ്, എബ്രഹാം ചാക്കോ കാട്ടേഴത്ത് എന്നിവർ പങ്കെടുത്തു.

അക്കൗണ്ട്

A/C NO-10730100273903

FEDERAL BANK PUTTADI BRANCH

IFSC CODE:- FDR 0001073









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!