Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഇൻഡ്യ സഖ്യത്തിനൊപ്പം ആന്ധ്ര പിടിക്കാൻ സിപിഐഎം; ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും നൽകും
ഹൈദരാബാദ്: ഇൻഡ്യ സഖ്യത്തിൻ്റെ സീറ്റ് പങ്കുവെക്കൽ കരാറിൻ്റെ ഭാഗമായി സീറ്റ് വിഭജനത്തിൽ ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും സിപിഐമ്മിന് പങ്കുവെച്ച് കോൺഗ്രസ്. ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വൈ എസ് ശർമിളയാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അറിയിച്ചത്.
പട്ടികജാതി സംവരണ മണ്ഡലമായ അരക്കുലാണ് സിപിഐഎം മത്സരിക്കുക. റമ്പച്ചോടവാരം, ഗണ്ണവാരം, മംഗളഗിരി, കുറുപ്പം, നെല്ലൂർ ടൗൺ, വിജയവാഡ സെൻട്രൽ, ഗജുവാക, പാണ്യം തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിൽ സിപിഐഎം സ്ഥാനാർത്ഥികളെ നിർത്തും.
ആന്ധ്രയിലെ നിർണായക സീറ്റായ വിജയവാഡ സെൻട്രലും സിപിഐഎം തന്നെ മത്സരിക്കുമെന്ന് എ പി സി സി വൈസ് പ്രസിഡൻ്റ് കെ ശിവാജി പറഞ്ഞു. ആന്ധ്ര പ്രദേശിൽ സിപിഐയും ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ധാരണ കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.