ലോക്സഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ പരിശീലന തീയതി മാറ്റി
ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 12, 15 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരിശീലനം യഥാക്രമം ഏപ്രില്‍ 16, 17 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 12-ാം തീയതിയിലെ പരിശീലനം 16 നും 15-ാം തീയതിയിലെ പരിശീലനം 17 നും നടക്കും.
വേദികളിലും സമയത്തിലും മാറ്റമില്ല. മറ്റ് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലന വേദിയില്‍ തന്നെ പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. ഇടുക്കി ജില്ലയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പരിശീലന വേദിയില്‍ തന്നെ നല്‍കാവുന്നതാണ്. ഇന്നലെ (ഏപ്രില്‍ 11) നടന്ന പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് ഏപ്രില്‍ 18ന് അതേ വേദിയില്‍ പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടായിരിക്കും.