പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പിതാവ് ട്രെയിന്‍ തട്ടിമരിച്ചു; മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
കോഴിക്കോട് പയ്യോളിയില്‍ അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മക്കളെ വിഷം നല്കി കൊന്ന ശേഷം അച്ഛന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. രണ്ട് വര്‍ഷം മുമ്പ് കോവിഡ് ബാധിച്ച് ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്നു അച്ഛനും മക്കളും.
42 കാരനായ അയനിക്കാട് സ്വദേശി സുമേഷിന്റെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാരും ബന്ധുക്കളും വീട്ടിലേയ്ക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് 15കാരിയായ ഗോപികയെയും 12 കാരിയായ ജ്യോതികയെയും മരിച്ച നിലയില്‍ കാണുന്നത്.