Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേജ്രിവാള് കാത്തിരിക്കണം; ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല
മദ്യനയ അഴിമതിയിലെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരാകരിച്ചു. ഹർജി ബുധനാഴ്ച മാത്രമേ പരിഗണിക്കൂ. മദ്യനയ അഴിമതിയിലെ അറസ്റ്റും ഇ.ഡി കസ്റ്റഡിയില്‍ വിട്ടതിനെയും ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും ഉടൻ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമെന്നും അരവിന്ദ് കേജ്രിവാളിന്റെ അഭിഭാഷകര്‍ പറയുന്നു. ഞായറാഴ്ചയ്ക്കകം ആക്ടിംഗ് ചീഫ് ജസ്റ്റിസിനോട് അടിയന്തര വാദം കേൾക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് നിരാകരിച്ചത്.