തേക്കടിയുടെ പ്രൗഢി തിരിച്ചുകൊണ്ടുവരും- അഡ്വ. ജോയ്സ് ജോര്‍ജ്ജ്
പീരുമേട്: തേക്കടിയുടെ ടൂറിസം പ്രൗഢിയും തനിമയും തിരിച്ചുകൊണ്ടുവരുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. പീരുമേട് മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി. വിദേശികളും സ്വദേശിയരുമായ ലക്ഷക്കണക്കിന് വിനോദ് സഞ്ചാരികള്‍ നേരത്തെ തേക്കടിയില്‍ എത്തുമായിരുന്നു. സഞ്ചാരികള്‍ക്ക് തേക്കടിയുടെ മനോഹാരിത കാണുന്നതിനുള്ള അവസരങ്ങളില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് സഞ്ചാരികളില്‍ കുറവുണ്ടാക്കിയത്. തേക്കടിയുടെ സ്വാഭിവകത നിലനിര്‍ത്തിക്കൊണ്ട് തന്നെ സുരക്ഷിതമായി ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതിനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കും. സംസ്ഥാന സര്‍ക്കാരുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. തേക്കടിയും വാഗമണ്ണും പീരുമേടും പരുന്തുംപാറയും പാഞ്ചാലിമേടും അമ്മച്ചിക്കൊട്ടാരവും കുട്ടിക്കാനവും പള്ളിക്കുന്ന് സെമിട്രി ടൂറിസവും ഏലപ്പാറ വ്യൂ പോയിന്റും എല്ലാമുള്‍പ്പെടുത്തി സമഗ്രമായ ടൂറിസം പദ്ധതിക്ക് രൂപം നല്‍കും. വാഗമണ്ണില്‍ സ്വദേശി ദര്ശന് ടൂറിസം പദ്ധതിയില്‍ 100 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതുപോലെ കൂടുതല്‍ ടൂറിസം ഫണ്ടുകള്‍ ലഭ്യമാക്കുമെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു.
രാവിലെ 7 ന് കുട്ടിക്കാനത്തു നിന്നും ആരംഭിച്ച് ഉപ്പുതറ, ചപ്പാത്ത്, 35-ാം മൈല്‍, പെരുവന്താനം, ഏന്തയാര്‍, കൊക്കയാര്‍ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് രാത്രി 8 ന് വണ്ടിപ്പെരിയാറില്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന നൈറ്റ് മാര്‍ച്ചിലും പങ്കെടുത്തു.
ചിത്രം: പീരുമേട് തേയില ഫാക്ടറി ജീവനക്കാരോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് വോട്ട് അഭ്യര്‍ത്ഥിക്കുന്നു
ജോയ്സ് ജോര്‍ജ്ജ് ഇന്ന് ദേവികുളത്തും നാളെ മൂവാറ്റുപുഴയിലും
ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് ഞായറാഴ്ച ദേവികുളം മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 7 ന് മൂന്നാറില്‍ തുടക്കം. തുടര്‍ന്ന് ദേവികുളം പഞ്ചായത്തില്‍ പര്യടനം നടത്തും. എഐടിയുസിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ചേരുന്ന സി.എ. കുര്യന് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും. 1 മണി മുതല്‍ മറയുര്‍ പഞ്ചായത്തില്‍ പര്യടനം നടത്തും. തിങ്കളാഴ്ച മൂവാറ്റുപുഴ മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ കാണും.