6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍

കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി സംഗീത വിശ്വനാഥൻ




ഇടുക്കി ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അഡ്വ: സംഗീത വിശ്വനാഥൻ കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. രാവിലേ നേര്യമംഗലം തലയ്ക്കൽ ചന്തു കോളനി നിവാസികളെയും നേര്യമംഗലം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഓഫീസും ജീവനക്കാരെയും സന്ദർശിച്ചു. തൃക്കാരിയുർ ശ്രീമഹാദേവ ക്ഷേത്ര ദർശനം നടത്തി തുടർന്ന് ചവളർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഓഫീസ് എസ്എൻഡിപി കോതമംഗലം യൂണിയൻ ഓഫീസ്, വിശ്വകർമ സഭ കോതമംഗലം താലൂക്ക് യൂണിയൻ ഓഫീസ്, തൃക്കാരിയുർ പ്രഗതി ബാലഭവൻ കോതമംഗലം ചെറിയപ്പള്ളിയിൽ പൊൻകുരിശ് വണങ്ങി പുരോഹിതരുടെ അനുഗ്രഹം വാങ്ങി
തുടർന്ന്
കോതമംഗലം ടൗണിൽ പ്രവർത്തകരോടൊപ്പം വോട്ടഭ്യർത്ഥിച്ചു.

വിവിധ സാമൂഹിക സമുദായിക നേതാക്കളെയും സന്ദർശനം നടത്തി പിന്തുണ തേടി. ബിജെപി സംസ്ഥാന സമിതി അംഗം പി പി സജീവ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്‌ ഇറ്റി നടരാജൻ, ഇടുക്കി ജില്ലാ സെക്രട്ടറി സൗമ്യ പിവി, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ കൃഷ്‌ണൻ, ബിജെപി കോതമംഗലം മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട്, കവളങ്ങാട് മണ്ഡലം പ്രസിഡന്റ്‌ അഡ്വ.സൂരജ് ജോൺ മലയിൽ, എൻഡിഎ മണ്ഡലം കൺവീനവർ തിലകൻ നേതാക്കളായ ജയൻ കെ നാരായണൻ , അരുൺ നായർ , അനന്തു സജീവൻ, പി ജി ശശി , അനന്തു മങ്ങാട്ടിൽ
എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!