Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഫെസ്റ്റ് ഏപ്രിൽ 10 മുതൽ 22 വരെ

കട്ടപ്പന മർച്ചന്റ് അസോസിയേഷനും നസർദ്ദീർ – മാരിയിൽ ഫൗണ്ടേഷനും ചേർന്നാണ് ഇത്തവണ കട്ടപ്പന ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 10 മുതൽ 22 കട്ടപ്പന നഗരസഭ ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കും.
ഫ്ലവർ ഷോ, പെറ്റ് ഷോ, സ്നോ പാർക്ക്, 100 സ്റ്റാളുകൾ, വ്യത്യസ്ഥമായ ഫുഡ് കോർട്ട്, സ്റ്റേജ് ഷോ തുടങ്ങിയ വ്യത്യസ്ഥങ്ങളായ പരിപാടികളാണ് ഒരുക്കുന്നത്.
ഫെസ്റ്റിൽ നിന്ന് കിട്ടുന്ന ലഭ വിഹിതം 34 വാർഡുകളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി പറഞ്ഞു.
ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ ഫെസ്റ്റിന് പൂർണ്ണ പിന്തുണ നൽകുവാനും തീരുമാനിച്ചു.







































































































































