അടിമാലിയില്‍ ഹെറോയിനുമായി രണ്ട് അയല്‍ സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി
അടിമാലിയില്‍ ഹെറോയിനുമായി രണ്ട് അയല്‍ സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി.അടിമാലി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. പെരുമ്പാവൂരില്‍ നിന്നാണ് പ്രതികള്‍ ഹെറോയിന്‍ വാങ്ങിയതെന്നാണ് എക്സൈസ് സംഘം നല്കുന്ന വിവരം.പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷാക്കിര്‍ ഹുസൈന്, ബിസ്വജിത് ദാസ് എന്നിവരെയാണ് അടിമാലി എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.ഇവരുടെ പക്കല്‍ നിന്നും 125 മില്ലി ഗ്രാം ഹെറോയിന്‍ എക്സൈസ് സംഘം പിടിച്ചെടുത്തു.രണ്ട് കേസുകളിലായിട്ടാണ് ഹെറോയിന്‍ പിടിച്ചെടുത്തിട്ടുള്ളത്. അടിമാലി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അടിമാലി ടൗണിനു സമീപം നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടി കൂടിയത്.പെരുമ്പാവൂരില്‍ നിന്നാണ് ഹെറോയിന്‍ പ്രതികള്‍ വാങ്ങിയതെന്നാണ് എക്സൈസ് സംഘം നല്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പ്രദീപ് കെ വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത് കവിദാസ്, ഡ്രൈവര്‍ ശരത് എസ് പി എന്നിവരും പങ്കെടുത്തു.