Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ആരോഗ്യനില വഷളായതിനെ തുടർന്ന് മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 81 കാരനായ താരത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
എന്നാൽ അമിതാഭ് ബച്ചൻ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നും റിപ്പോർട്ടുണ്ട്. ആശുപത്രിവാസ വാർത്തകൾക്ക് മുമ്പ് ബിഗ് ബി എക്സിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അടുത്തിടെ ഒരു ഐഎസ്‌പിഎല്ലിൽ പങ്കെടുത്തതിൻ്റെ ഒരു വീഡിയോയും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.