6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘വീ സ്റ്റാന്‍ഡ് യുണൈറ്റഡ് എഗൈന്‍സ്റ്റ് CAA’; ഐഎസ്എല്ലില്‍ ബാനര്‍ ഉയര്‍ത്തി SFI



CAAക്കെതിരെ ISL ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ഇടത് സംഘടനകൾ. ഇന്നലെ ISL മത്സരം നടന്ന ഗ്രൗണ്ടിലെ ഗ്യാലറിയിയലാണ് പ്രധിഷേധ ബാനർ ഉയർത്തിയത്. ഇടത് സംഘടനകളായ ഡിവൈഎഫ്ഐ എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മറ്റിയാണ് ബാനര്‍ ഉയര്‍ത്തിയത്. ഇതിന്റെ ചിത്രങ്ങളും അവർ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കൊച്ചിയിൽ സ്വന്തം കാണികൾക്കുമുന്നിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തകർന്നത്. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്‍റക്കോസ് ഇരട്ട ഗോൾ നേടി. ബിപിൻ മോഹനൻ ഒരുവട്ടം സ്കോർ ചെയ്തു. ബഗാനായി അർമാൻഡോ സാദിഖു ഇരട്ട ഗോൾ നേടിയപ്പോൾ, ദീപക് താൻഗ്രിയും, ജേസൻ കമ്മിൻസും ഒരോ ഗോൾ നേടി.

ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിൽ സി.എ.എ വിരുദ്ധ നൈറ്റ് മാർച്ചും നടന്നു. ചെർപ്പുളശ്ശേരി ടൗണിൽ സംഘടിപ്പിച്ച റാലിയ്ക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!