Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി നിധീഷിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു
കട്ടപ്പന ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി നിധീഷിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 16 വരെയാണ് കസ്റ്റഡി.പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതി വിഷ്ണുവിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ നിന്ന് പീരുമേട് സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും.
കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യയും മൂന്നാം പ്രതിയുമായ സുമ രണ്ടാം പ്രതി വിഷ്ണു, ഒന്നാം പ്രതി നിധീഷ് എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സുമയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ല. ഒന്നാം പ്രതി നിധീഷിനു വേണ്ടി അഡ്വ. പി എ വിത്സൺ ജാമ്യാപേക്ഷ നൽകി. ഇതിൽ കോടതി നാളെ വാദം കേൾക്കും