UDF കുമളി മണ്ഡലം കമ്മറ്റി പൊട്ടിയൊഴുകുന്ന വെള്ളത്തിൽ കളിവള്ളമൊഴുക്കി പ്രതിഷേധിച്ചു
ദേശീയപാതയോരത്ത് കുമളിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി ഒരു മാസം പിന്നിട്ടിട്ടും വാട്ടർ അതോറിറ്റി അനങ്ങാപ്പാറ നയം സ്വീകരിയ്ക്കുന്നതിൽ പ്രതിഷേധിച്ച് UDF കുമളി മണ്ഡലം കമ്മറ്റി പൊട്ടിയൊഴുകുന്ന വെള്ളത്തിൽ കളിവള്ളമൊഴുക്കി പ്രതിഷേധിച്ചു.
കുമളി . ദേശീയപാതയോരത്ത് കുമളിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി ഒരു മാസം പിന്നിട്ടിട്ടും വാട്ടർ അതോറിറ്റി അനങ്ങാപ്പാറ നയം സ്വീകരിയ്ക്കുന്നതിൽ പ്രതിഷേധിച്ച് UDF കുമളി മണ്ഡലം കമ്മറ്റി പൊട്ടിയൊഴുകുന്ന വെള്ളത്തിൽ കളിവള്ളമൊഴുക്കി പ്രതിഷേധിച്ചു. മാസങ്ങളായിപൈപ്പ് ലൈൻ പൊട്ടി റോഡരുകിൽ വലിയ കുഴി രൂപപെട്ടിരിയ്ക്കു കയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ കുഴിയിൽ കാൽനടയാത്രക്കാരും ബൈക്ക് യാത്രക്കാരും വീണ് അപകടങ്ങൾ ഉണ്ടായി. കുടിവെള്ള വിതരണത്തിൽ വലിയ അലംഭാവമാണ് വാട്ടർ അതോറിറ്റി സ്വീകരിയ്ക്കുന്നത്. ഇത് പരിഹരിക്കുന്നതിന് മുൻ കൈ എടുക്കേണ്ട പഞ്ചായത്ത് ഒരു മാസം പിന്നിട്ടിട്ടും കണ്ടില്ലായെന്നുള്ള മട്ടിലുള്ള സമീപനമാണ് സ്വീകരിയ്ക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് ഇത്തരത്തിലുള്ള അനാസ്ഥ നടക്കുന്നത് .
ഉടൻ പൈപ്പ് പണികൾ തീർത്ത് കുടി വെള്ളം പാഴാകുന്നതും ഇതു മൂലം രൂപപെട്ട കുഴിയിൽ വീണ് ഉണ്ടാകുന്നഅപകടവും ഒഴിവാക്കിയില്ലങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.പ്രതിഷേധ പരുപാടിയിൽ UDF കൺവീനർ ബിജു ദാനിയേൽ അദ്ധ്യഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് PP. റഹിം ഗ്രാമ പഞ്ചായത്തംഗം റോബിൻ കാരയ്ക്കാട്ട് എന്നിവർ കളിവള്ളമൊഴുക്കി പ്രതിഷേധ പരുപാടി ഉദ്ഘാടനം ചെയ്തു. UDF നേതാക്കളായ KSസഹീർ, സണ്ണികാരിമുട്ടം, ഹൈദ്രോസ്മീരാൻ, TTകുട്ടപ്പൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.