6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കയര്‍ ഭൂവസ്ത്ര വിതാനം:നെടുംകണ്ടം ബ്ലോക്കില്‍ സെമിനാര്‍ സംഘടിപ്പിച്ചു



കയര്‍ വികസന വകുപ്പും നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തും മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് വിഭാഗവും സംയുക്തമായി ‘തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര വിതാന സാധ്യതകളും’ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തിയ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് ഉദ്ഘാടനം ചെയ്തു. നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ അധ്യക്ഷത വഹിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതി, ബ്ലോക്കില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മനുഷ്യരുടെ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായി നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ജൈവഘടനയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കയര്‍ ഭൂവസ്ത്ര വിതാനം. വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറച്ചു മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തി അന്തരീക്ഷത്തിലെ താപനില കുറയ്ക്കുന്നതിനും തോടുകള്‍, കുളങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവയുടെ തീര സംരക്ഷണത്തിനും മറ്റും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുവരുന്നു. കൂടാതെ കയര്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രാദേശിക വിപണയില്‍ കൂടുതല്‍ കയര്‍ വില്‍ക്കാന്‍ സാധിക്കുമെന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതും പദ്ധതിയുടെ നേട്ടമാണ്.
‘തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര വിതാന സാധ്യതകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ടെക്‌നിക്കല്‍ സര്‍വീസ് പ്രൊവൈഡര്‍ രാഹുല്‍ ആര്‍. കുറുപ്പ് വിഷയാവതരണം നടത്തി. തുടര്‍ന്ന് നെടുംകണ്ടം ബ്ലോക്കിന് പരിധിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി ഏറ്റെടുത്തു നടത്തിയ നെടുംകണ്ടം ഗ്രാമപഞ്ചായത്തിനെ ആദരിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കയര്‍ വികസന വകുപ്പ് പ്രൊജക്റ്റ് ഓഫീസര്‍ സ്മിത ജേക്കബ്, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം:
കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതിയുടെ ഭാഗമായി നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
2) തൊഴിലുറപ്പ് പദ്ധതിയില്‍ നെടുംകണ്ടം പഞ്ചായത്തില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചിരിക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!