kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
Untitled-1
business_logo copy
JMP
WhatsApp Image 2024-03-12 at 12.35.45_3608ed06
05_Carmel-School_Web-Advt-copy
Banner Cir
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇരട്ടയാറിൽ കുടുംബപ്രശ്നത്തെത്തുടർന്ന് ഉണ്ടായ തർക്കത്തിൽ മരുമകനെയും, അനിയനെയും കുത്തി പരിക്കേൽപ്പിച്ച ഭാര്യാപിതാവിനെയും, സുഹൃത്തുക്കളെയും കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു



കുടുംബ പ്രശ്നം സംസാരിക്കാനെത്തിയ മരുമകനെയും ഇയാളുടെ അനുജനെയും കുത്തിപ്പരിക്കേൽപ്പിച്ച ഭാര്യാ പിതാവും സുഹൃത്തുക്കളും അറസ്റ്റിലായി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. പ്രതികളെ റിമാൻഡ് ചെയ്തു…….

കഴിഞ്ഞ ഞായറാഴ്ച്ചയാണ് മുരളിയെന്നയാളെയും ഇയാളുടെ അനുജൻ രാഹുലിനെയും മുരളിയുടെ ഭാര്യ പിതാവായ ഇരട്ടയാർ സ്വദേശി ചരിവ് പുരയിടത്തിൽ രഘുവും സുഹൃത്തുക്കളായ അറയ്ക്കൽ കുഞ്ഞുമോനും സഹോദരൻ സജിയും ചേർന്ന് ആക്രമിച്ചത്.ഒരു വർഷമായി മുരളിയും ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇത് പറഞ്ഞ് പരിഹരിക്കുന്നതിനായി ഇരട്ടയാറിലുള്ള രഘുവിൻ്റെ ബാർബർ ഷോപ്പിൽ എത്തിയപ്പോഴാണ്
ആക്രമണമുണ്ടായത്.മുടി വെട്ടുന്ന കത്രിക ഉപയോഗിച്ച് ഇരുവരെയും രഘുവും സുഹൃത്തുക്കളും ചേർന്ന് കുത്തി. തടസ്സം പിടിച്ച മുരളിയുടെ മകൻ യദുവിൻ്റെ കൈതിരിച്ചു ഒടിക്കാനും ശ്രമിച്ചു.മുരളിയുടെ പുറത്ത് നാലോളം കുത്തേറ്റു,രാഹുലിന് ആഴത്തിലുള്ള കുത്തേറ്റതിനെ തുടർന്ന് ആന്തരികാവയവത്തിന് പരിക്ക് പറ്റിയിട്ടുണ്ട്.പരിക്കേറ്റവരുടെ പരാതിയിൽ 3 പേരെയും കട്ടപ്പന ഡിവൈ എസ്പി പി വി ബേബിയുടെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ എൻ .സുരേഷ്കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.കൊലപാതക ശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികളെ റിമാൻഡ് ചെയ്തു. ‘









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!