6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പുതിയ ലേബര്‍ കമ്മിഷണറായി അര്‍ജ്ജുൻ പാണ്ഡ്യൻ ചുമതലയേറ്റു



പുതിയ ലേബർ കമ്മിഷണറായി അർജ്ജുൻ പാണ്ഡ്യൻ ചുമതലയേറ്റു. ലേബർ കമ്മീഷണറായിരുന്ന ഡോ കെ വാസുകി സ്ഥാനക്കയറ്റം കിട്ടി ലേബർ സെക്രട്ടറിയായി ചാർജ്ജെടുത്തതിനെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം.

2017 ബാച്ച്‌ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അർജ്ജുൻ പാണ്ഡ്യൻ ഒറ്റപ്പാലം, മാനന്തവാടി സബ്കളക്ടർ, ഡെവല്പ്‌മെന്റ് കമ്മിഷണർ ഇടുക്കി, അഡിഷണല്‍ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമ്മിഷണർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

രണ്ടു തവണ ലേബർ കമ്മിഷണറുടെ അധിക ചുമതലയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുടെ അധികചുമതലയും അദ്ദേഹത്തിനുണ്ട്. ഒറ്റപ്പാലം സബ്കളറായിരിക്കേ റീ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തില്‍പെട്ടവർക്ക് 300 ലധികം വീടുകള്‍ വെച്ചു നല്‍കിയ പ്രവർത്തനങ്ങളും ഇടുക്കി മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ മിഷൻ അഫിലിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ശ്രദ്ധേയമായി. മികച്ച പർവതാരോഹകൻ കൂടിയാണ് അദ്ദേഹം.

ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എല്‍ബ്രസ് എന്നിവ കീഴടക്കിയിട്ടുണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!