Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭക്തിയുടെ നിർവൃതിയിൽ വാഗമൺ കുരിശുമല കയറ്റം

വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിൽ പെരിങ്ങുളം, ശാന്തിഗിരി ഇടവകകൾ നേതൃത്വം നൽകി. ശാന്തിഗിരി ഇടവക വികാരി ഫാ. ജോർജ് കാവുംപുറത്ത് കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി 10:15 ന് സമാപിച്ചു. രാവിലെ 10:30 ന് മലമുകളിൽ പെരിങ്ങുളം പള്ളിവികാരി ഫാ. ജോർജ് മടുക്കാവിൽ വി.കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. പെരിങ്ങുളം പള്ളി അസിസ്റ്റൻ് വികാരി ഫാ. തോമസ് മധുരപുഴ വാഗമൺ പള്ളി വികാരി ഫാ. ആൻ്റണി വാഴയിൽ എന്നിവർ സന്നിഹിതരായിരുന്നു













































































