കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ധർണ്ണ നടത്തി
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ധർണ്ണ നടത്തി.
ത്രിതല പഞ്ചായത്തിലെ വികസന പ്രവർത്തൾക്കുള്ള ഫണ്ട് അനുവദിക്കുക.
സർക്കാരിന്റെ അനങ്ങാപാറ നയം അവസാനിപ്പിക്കുക.
ട്രഷറി നിയന്ത്രണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയത്.
ധർണ്ണ സമരം കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു.
സാമ്പാത്തിക വർഷം അവസാനിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്ന സമീപനങ്ങളാണ് സർക്കാർ സ്വികരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ കുറ്റപ്പെടുത്തി.
സമരത്തിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ
പി. നിക്സൺ,
ഷൈനി റോയി,
രാജലക്ഷി അനീഷ്,
കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ്
രാധകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.