കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥന യജ്ഞം
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 51 സമരഭടന്മാർ 2024 ഫെബ്രുവരി 10ന് രാജാക്കാട്ടിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഉപവാസ പ്രാർത്ഥന യജ്ഞം നടത്തുന്നു. യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡൻറ് *ജോമോൻ പൊടിപാറയുടെ* അധ്യക്ഷതയിൽ നടത്തുന്ന സമരപരിപാടി യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്യുന്നതും.
സമാപന സമ്മേളനം കേരള കോൺഗ്രസ് (എം ) ഇടുക്കി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്യുന്നതുമാണ്.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമരപരിപാടിയിൽ കേരളത്തിലെ കർഷക ജനത നേരിടുന്ന കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള ഉപവാസ പ്രാർത്ഥന യജ്ഞത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ പങ്കെടുക്കും.