Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപത
മാർ മാത്യൂ ആനിക്കുഴിക്കാട്ടിൽ അവാർഡുകൾ പ്രഖ്യാപിച്ചു





വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്ക് ഇമിഗ്രന്റ് അക്കാദമി മാനേജിംഗ് ഡയറക്ടർ സിനു മുകുന്ദന് പുരസ്ക്കാരം.

ഇടുക്കി രൂപതാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷമായി നടപ്പിലാക്കി വരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷാ സേവനം എന്നീ മേഖലകളിൽ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും, സംഘടനകൾക്കുമാണ് അവാർഡുകൾ നൽകുന്നത്. ഇൗ വർഷത്തെ കൃഷി അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത് ഇരട്ടയാർ സ്വദേശി ദാസ് മാത്യുവിനെയാണ്. വിവിധയിനം കൃഷികൾ, മത്സ്യകൃഷി, മൃഗപരിപാലനം, കാർഷിക നേഴ്സറി, അത്യുല്പാദന ശേഷിയുള്ള വിത്തുകളുടെയും, തൈകളുടേയും ഉല്പാദനം എന്നിവയിലൂടെ കൈവരിച്ച മികച്ച വിജയം ദാസ് മാത്യുവിനെ അവാർഡിനർഹനാക്കി .

വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് അവാർഡ് ലഭിച്ചിരിക്കുന്നത് കട്ടപ്പന ഇമിഗ്രെന്റ് അക്കാദമി ഡയറക്ടർ സിനു മുകുന്ദനാണ്. കഠിന പരിശ്രമങ്ങൾ കൊണ്ട് ഹൈറേഞ്ച് മേഖലയിൽ നിന്ന് ഉന്നത പഠനത്തിന് നിരവധി കുട്ടികളെ പ്രാപ്തരാക്കിയ സ്ഥാപനമാണ് കട്ടപ്പന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമിഗ്രന്റ് അക്കാദമി. ഇംഗ്ലീഷ്, ജർമൻ തുടങ്ങി വിവിധ വിദേശ ഭാഷകളിൽ പരിശീലനം നൽകുന്ന ഇൗ സ്ഥാപനത്തിൽ ആയിരത്തിലധികം കുട്ടികൾ പഠനം നടത്തുന്നുണ്ട്. എറണാകുളത്തും ഇൗ സ്ഥാപനത്തിന്റെ ബ്രാഞ്ച് പ്രവർത്തിച്ചുവരുന്നു.

ആതുരശുശ്രൂഷ, സാമൂഹ്യ സേവന മേഖലകളിൽ നിന്ന് അവാർഡിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത് ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിൽ മൊബെൽ പെയ്ൻ ആന്റ് പാലിയേറ്റിവ് സേവനം ചെയ്യുന്ന, എസ്.എ.ബി.എസ് സന്യാസസമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഷന്താൾ മൊബൈൽ പെയ്ൻ ആന്റ് പാലിയേറ്റിവ് യൂണിറ്റിന് നേതൃത്വം വഹിക്കുന്ന സി. ലീന മരിയ ചിറയ്ക്കൽ എസ്.എ.ബി.എസിനെയാണ്.

കിടപ്പു രോഗികളെയും, അനാഥരേയും ശുശ്രൂഷിക്കുകയും, ആശുപത്രികളിൽ രോഗികളെ എത്തിക്കുകയും, ആവശ്യമെങ്കിൽ ആശുപത്രികളിൽ രോഗികൾക്ക് കൂട്ടിരിക്കുകയും ചെയ്യുന്ന ആരാധനാ സമൂഹത്തിലെ അംഗങ്ങൾ, ഒരു ഫോൺ കോളിലൂടെ ഏത് സമയത്തും രോഗികളുടെ സമീപത്ത് എത്തുകയും, ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്നു. ആതുര ശുശ്രൂഷ മേഖലകളിലെ സംഭാവനകൾ സിസ്റ്ററിനെ അവാർഡിനർഹയാക്കി.

ഫെബ്രുവരി പത്താം തിയതി മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ വച്ച് നടക്കുന്ന അദ്ധ്യാപക അനദ്ധ്യാപക സംഗമത്തിൽ വച്ച്, ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ, വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. ജോർജ് തകിടിയേൽ, മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ.ജിൻസ് കാരക്കാട്ട്, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപതാ പ്രസിഡണ്ട് ബിനോയി മഠത്തിൽ, ജിജി കൂട്ടുങ്കൽ,എം.വി ജോർജ്കുട്ടി എന്നിവർ അറിയിച്ചു. പതിനായിരം രൂപയും, പ്രശംസാപത്രവും, ഫലകവുമടങ്ങുന്നതാണ് അവാർഡ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!