മൗണ്ടൻ റോയൽസ് ബുള്ളറ്റ് ക്ലബ് ലോഞ്ച് ചെയ്തു

കട്ടപ്പന :ബുള്ളറ്റ് സവാരി പ്രേമികളുടെ കൂട്ടായ്മ,മൗണ്ടൻ റോയൽസ് ക്ലബ് പ്രഥമ മീറ്റിംഗും ഭാരവാഹി തിരഞ്ഞെടുപ്പും കട്ടപ്പന BRC ഹാളിൽ നടന്നു.. ക്ലബ്ബിന്റെ രണ്ടു വർഷത്തെ ഭാരവാഹികൾ :-
ശ്രീ സജിദാസ് മോഹൻ പ്രസിഡന്റ്,ശ്രീ സന്തോഷ് പദ്മ ജനറൽ സെക്രട്ടറി, ശ്രീ സിജോ എവറസ്റ്റ്, ശ്രീ രാജേഷ് കാഞ്ചിയാർ, രക്ഷാധികാരിമാർ.. ശ്രീ ബോണി ജോസഫ് ,വൈസ് പ്രസിഡന്റ്. ശ്രീ ബിനോയ് കുര്യാക്കോസ്,ജോ സെക്രട്ടറി. ശ്രീ മനു ബാബു, ട്രഷറർ.ശ്രീ ടോണി ചാക്കോ, വിഷ്ണു രാമചന്ദ്രൻ, ശ്രീ ജോയൽ ജോസ്, ഇവന്റ്സ് കൺവീനർമാർ. ശ്രീ സിജോ വി ജോർജ്, ശ്രീ എബിറ്റ് ഷാജി, തുടങ്ങിയവർ മീഡിയ കൺവീനർമാർ, തുടങ്ങി 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.. ടൂറിസവുമായി ബന്ധപ്പെടുത്തി, പ്രാദേശിക, അന്തർ സംസ്ഥാന യാത്രകൾ സംഘടിപ്പിക്കുക,ഗവൺമെന്റ് ഏജൻസികൾ,മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി ഒക്കെ ചേർന്ന് ഇവന്റുകൾ സംഘടിപ്പിക്കുക.. എന്നിവയൊക്കെ ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണ്..









































































