Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മാനന്തവാടി ടൗണിൽ കടകൾ അടപ്പിക്കുന്നു; കാട്ടാനയെ മയക്കുവെടി വെക്കും: കളക്ടർ രേണുരാജ്



വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വയനാട് കളക്ടർ രേണുരാജ്. മയക്കുവെടി വച്ച് പിടിക്കൂടിയ ശേഷം ആനയെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കളക്ടർ അറിയിച്ചു. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിന്റെ സഹായം തേടും. മാനന്തവാടി ടൗണിൽ കടകൾ അടപ്പിക്കുന്നു. 6 മണിക്കൂറിലധികമായി കാട്ടാന ജനവാസ മേഖലയിൽ തുടരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം. മാനന്തവാടി ടൗണിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കളക്ടർ വ്യക്തമാക്കി. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണം. മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവയിൽ ഇതുമായി ബന്ധപ്പെട്ട് CrPC 144 പ്രകാരം നിരോധന ആജ്ഞ പുറപ്പെടുവിച്ചിരിക്കുന്നു. ആനയെ പിന്തുടരുകയോ ഫോട്ടോ,വീഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം വയനാട് മാനന്തവാടിയിൽ ഒറ്റയാനിറങ്ങിയതിനു പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയിറങ്ങിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതിനാലാണ് 144 പ്രഖ്യാപിച്ചത്. കാട്ടാന കൂട്ടത്തെ തിരിച്ചയക്കേണ്ടത് സാഹസികമായ ജോലിയെന്നും. ജനവാസ മേഖലയിൽ വെച്ച് മയക്ക് വെടിവെക്കാൻ കഴിയില്ലെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!