നാട്ടുവാര്‍ത്തകള്‍
ടി.വി. ചാനലുകളെ നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിരീക്ഷിക്കാനുള്ള നടപടി ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
നിലവില്‍ ചാനലുകള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട സമിതിയാണുള്ളത്. ഇതിനു പുറമെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ എന്‍.ബി.എസ്.എ. ഉള്‍പ്പടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളുമുണ്ട്.
പുതിയ ഉത്തരവ് പ്രകാരം മൂന്ന് തലത്തിലുള്ള സമിതികള്‍ക്ക് മുന്‍പാകെ പരാതി നല്‍കാം. ആദ്യം ചാനലുകള്‍ക്കും പിന്നീട് മാധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണ സമിതിയാണ് അവസാനതലത്തിലെ കേന്ദ്രം.