Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകൾ അനുവദിക്കും, ഒരു കോടി വീടുകളിൽ സോളാർ പദ്ധതി; ധനമന്ത്രി നിർമ്മല സീതാരാമൻ



പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകൾ 5 വർഷംകൊണ്ട് അനുവദിക്കുമെന്നും ഒരുകോടിയിൽ പരം വീടുകളിൽ സോളാർ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. എൻഡിഎ സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രി. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടു‌കളിൽ 70 ശതമാനവും വനിതകൾക്കാണ് ലഭിച്ചതെന്നും അവർ വ്യക്തമാക്കി.

കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകും. അങ്കണവാടി ജീവനക്കാരേയും ആശാവർക്കർമാരേയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി ഇൻഷ്വറൻസ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കും. കൊവിഡിന് ശേഷം വലിയ മാറ്റങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യ പ്രതിസന്ധികൾക്കിടയിലും പുരോഗതിയിലേക്ക് കുതിച്ചുവെന്നത് വളരെ പ്രധാനമാണ്. ഇന്ത്യയ്ക്ക് വൻ കുതിപ്പു നൽകുന്നതാണ് അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി.

സാമ്പത്തിക പരിഷ്കരണങ്ങൾ നിക്ഷേപ സാധ്യതകൾ കൂട്ടി. ജിഎസ്ടിയിലൂടെ ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒറ്റ നികുതി എന്ന ആപ്ത വാക്യം നടപ്പാക്കാനായി. സുതാര്യ ഭരണമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്.

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും മുത്തലാഖ് നിരോധിച്ചതും നേട്ടമാണ്. കായികരംഗത്ത് വൻ പുരോഗതി കൊവരിക്കാൻ രാജ്യത്തിനായി. ഏഷ്യൻ പാരാ ഗെയിംസിലും ഏഷ്യൻ ഗെയിംസിലും പുതിയ ഉയരങ്ങൾ കീഴടക്കാൻ കായിക താരങ്ങൾക്ക് കഴിഞ്ഞു. ചെസ് ലോകകപ്പിൽ മാഗ്നസ് കാൾസനെതിരെ ഇന്ത്യയുടെ പ്രഗ്നാനന്ദ പുറത്തെടുത്ത പ്രകടനം പ്രത്യേകം പരാമർശിക്കുന്നു.


എല്ലാ മേഖലയിലും സമഗ്ര വികസനമാണ് നടപ്പാക്കുന്നത്. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായി. 30 കോടി മുദ്രാ ലോണുകളാണ് വനിതാ സംരംഭകർക്ക് നൽകിയത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനമാണ് പത്ത് വർഷത്തിനിടെ വർധിച്ചത്. പുതിയ സംരംഭങ്ങൾക്കുള്ള വായ്പകൾ അനുവദിച്ചു. മുദ്രാ യോജനയിലൂടെയാണ് വായ്പകൾ സാധാരണക്കാർക്ക് ലഭ്യമാക്കിയത്. രാജ്യം വ്യവസായ മേഖലയിൽ വലിയ പുരോഗതി നേടി. വിദ്യാഭ്യാസ ഗുണനിലവാരം പിഎം ശ്രീ പദ്ധതിയിലൂടെ ഉയർത്തി. 1.4 കോടി യുവാക്കൾക്കാണ് സ്കിൽ ഇന്ത്യ മിഷനിലൂടെ പരിശീലനം നൽകിയത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!