നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈ സ്കൂൾ സപ്തതിയുടെ നിറവിലേയ്ക്ക്

ഇടുക്കി ജില്ലയിലെ ആദ്യകാല സ്കൂളുകളിലൊന്നായ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈ സ്കൂൾ സപ്തതിയുടെ ധന്യതയിലേയ്ക്ക്. ഒരു വർഷം നീളുന്ന പരിപാടികൾ സപ്തതിയോടനുബന്ധിച്ച് വിവിധപദ്ധതികളായി വിഭാവനം ചെയ്തു വരുന്നു. സ്കൂളിന്റെ അറുപത്തിയൊൻപതാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2024 ജനുവരി ഇരുപത് ശനിയാഴ്ച 11.30 ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും സ്കൂൾ മാനേജർ ബി ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. പി.ജി.ദിവാകരൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റിന്റെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവ്വഹിക്കും. ബിന്ദു എൻ, ബിനു സി.പി. ആൻസമ്മ ചാക്കോ, അനൂപ് പി.എസ്., എൽദോ രഞ്ജിത്ത് ജേക്കബ്, ജിഷ എം.ജി, പി.എസ്.പ്രദീപ് കുമാർ എന്നിവർ പ്രസംഗിക്കും ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കായികാധ്യാപകൻ സുരേഷ് ബാബുവിന് യാത്രയയപ്പ് നൽകും.













































































