Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നേര്യമംഗലം പുതിയ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചു



ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നേര്യമംഗലം ആര്‍ച്ച്‌ പാലത്തിന്‌ സമാന്തരമായി പുതിയ പാലം പണി പൂര്‍ത്തിയാകുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര സുഗമമാകും.പതിവായ ഗതാഗതക്കുരുക്കിനൊപ്പം യാത്രക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനും പാലം പണി പൂര്‍ത്തിയാകുന്നതോടെ ശാശ്വത മോചനം ലഭിക്കും. കൊച്ചി – ധനുഷ്‌കോടി എന്‍.എച്ച്‌ 85 ല്‍ നേര്യമംഗലത്തെ പുതിയ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇന്നലെയാണ്‌ ഔദ്യോഗികമായി ആരംഭിച്ചത്‌. ഡീന്‍ കുര്യാക്കോസ്‌ എം.പി. ഉദ്‌ഘാടനം നിര്‍വഹിച്ചു. നേര്യമംഗലത്തുനിന്നും പാലത്തിന്റെ തുടക്കഭാഗത്ത്‌, മറ്റ്‌ ഔപചാരിക ചടങ്ങുകള്‍ ഇല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആരംഭം കുറിക്കുകയായിരുന്നു. കഴിഞ്ഞ മാസത്തില്‍ ആരംഭിച്ച്‌ കൊച്ചിമുതല്‍ മൂന്നാര്‍ വരെ പാതയുടെ പണികള്‍ നടന്നു കൊണ്ടിരി ക്കുകയാണ്‌. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്‌ നേര്യമംഗലം പാലം. പാലത്തിന്റെ ഇരുകരകളിലും സ്‌ഥലം ഏറ്റെടുപ്പ്‌ നടപടികള്‍ പുരോഗമിക്കുകയാണ്‌. നേര്യമംഗലം ഭാഗത്ത്‌ ലാന്‍ഡ്‌ അക്വിസിഷനായി ത്രീഡി വിജ്‌ഞാപനം പുറപ്പെടുവിച്ചു. തുടര്‍ന്ന്‌ നഷ്‌ടപരിഹാര വിതരണം പൂര്‍ത്തിയാക്കും.
പട്ടയമില്ലാത്ത ആളുകളുടെ പുനരധിവാസം സംബന്ധിച്ച്‌ ജില്ലാ കലക്‌ടര്‍ക്ക്‌ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌.214 മീറ്റര്‍ നീളവും ഇരുവശവും 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11.5 മീറ്റര്‍ വീതിയില്‍, 42.8 മീറ്റര്‍ നീളമുള്ള 5 സ്‌പാനായാണ്‌ പുതിയ പാലം നിര്‍മിക്കുന്നത്‌.ആകെ പൈലിന്റെ എണ്ണം 60 ആണ്‌. ഇന്നലെ നടന്ന ഉദ്‌ലാടന ചടങ്ങില്‍ കവളങ്ങാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി മാത്യു, മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈജന്റ്‌ ചാക്കോ എന്നിവര്‍ സന്നിഹിതരായിരുന്നു. നിലവിലുള്ള പാലത്തിന്റെ ഇരട്ടിയില്‍ അധികം വീതിയിലാണ്‌ പാലം പണി നടക്കുന്നത്‌.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!