Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറിന്റെയും നവോഥാന നായകന്‍ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു



കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറിന്റെയും നവോഥാന നായകന്‍ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു. കട്ടപ്പന നഗരസഭ 11 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മൃതി മണ്ഡപത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്………………



കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറിന്റെയും നവോഥാന നായകന്‍ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു. കട്ടപ്പന നഗരസഭ 11 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മൃതി മണ്ഡപത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.ദളിത് സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്ന ചരിത്ര മുഹൂർത്തത്തിനാണ് കട്ടപ്പന സാക്ഷ്യം വഹിച്ചത്.300 കിലോ വെങ്കലത്തിൽ ഡോ. ബി ആർ അംബേദ്കറുടെയും അയ്യങ്കാളിയുടെയും പൂർണ്ണകായ പ്രതിമകൾ നിർമ്മിക്കാൻ കട്ടപ്പന നഗരസഭ മുൻ ചെയർപേഴ്സൺ ബീനാ ജോബിയുടെ കാലത്താണ് തുക അനുവദിച്ചത്.പിന്നീട് എത്തിയ അധ്യക്ഷ ഷൈനി സണ്ണി ഇത് യാഥാർത്ഥ്യമാക്കുകയായിരുന്നു.ഇന്ന് നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്മൃതിമണ്ഡപം നാടിന് സമർപ്പിച്ചു
.തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു.കട്ടപ്പനയുടെ ഹൃദയഭാഗത്ത് ഭരണഘടനാ ശിൽപിയുടെയും അയ്യങ്കാളിയുടെയും പ്രതിമകൾ സ്ഥാപിക്കാനായത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.സ്മൃതി മണ്ഡപ കോർഡിനേഷൻ കമ്മറ്റിയുടെ ആവശ്യപ്രകാരം മണ്ഡപത്തിനുള്ളിൽ ടൈൽ വിരിക്കുന്നതിനും മേൽക്കൂര നിർമ്മിക്കുന്നതിനുമായി എംഎൽഎ ഫണ്ടിൽ നിന്ന് മന്ത്രി 3 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.യോഗത്തിൽ പ്രതിമകൾ നിർമ്മിച്ച ശിൽപ്പികളെയും നഗരസഭാ അധ്യക്ഷയെയും കോർഡിനേഷൻ കമ്മറ്റി ആദരിച്ചു.തുടർന്ന് മിനി സ്റ്റേഡിയത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ സ്‌റ്റേജിൻ്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി നിർവ്വഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ കെജെ ബെന്നി, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ സെക്രട്ടറി വിആർ സജി, വി ആർ ശശി,മനോജ് എം തോമസ്,രതീഷ് വരകു മല, സ്മൃതി മണ്ഡപ കോർഡിനേഷൻ കമ്മറ്റി ഭാരവാഹികളായ പ്രശാന്ത്, ബിനു കേശവൻ, വി എസ് ശശി,സുനീഷ് കുഴിമറ്റം,രാജു ആഞ്ഞിലിത്തോപ്പിൽ,നഗരസഭാ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!