സെക്രട്ടറി പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സഹകരണസംഘം ഇടുക്കി, ചെറുതോണി
സംഘത്തിൽ ഒഴിവുള്ള സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് സഹകരണ വകുപ്പ് ചട്ടം 183, 186 പ്രകാരം നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു
B.Com (Co-operation)/ ഡിഗ്രി JDC/HDC പാസ്സാകേണ്ടതും 01.01.2023-ൽ 18 വയസ് പൂർത്തിയായിരിക്കേണ്ടതും 40 വയസ് കഴിയാത്തവരും ആയിരിക്കണം.
എഴുത്തുപരീക്ഷയുടെയും ഇൻ്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പൂരിപ്പിച്ച അപേക്ഷയും ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തി ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ഉൾപ്പെടുത്തി കേരള ബാങ്കിൻ്റെ ചെറുതോണി ശാഖയിൽ മാറത്തക്കവിധത്തിൽ സെക്രട്ടറി, ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സഹകരണസംഘം, ഇടുക്കി എന്ന പേരിൽ എടുത്തിട്ടുള്ള 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷ 20/01/ 2024 ന് വൈകിട്ട് 4 പി.എം. ന് മുമ്പായി താഴെ കാണുന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സഹകരണസംഘം ഇടുക്കി ഐ. 701,
ജില്ലാ വ്യാപാര ഭവൻ ബിൽഡിംഗ്, ഇടുക്കി കോളനി പി.ഒ, ചെറുതോണി-685602
Mob. 9020301040