6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബ്രഹ്മപുരം തീപിടിത്തം; ജില്ല കടന്നും പുക, അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക്



കൊച്ചി: കൊച്ചി കോർപ്പറേഷന്‍റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഉയരുകയാണ്. പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടർന്നു. കനത്ത പുകയെ തുടർന്ന് വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളിലെയും ഏഴ് വരെയുള്ള ക്ലാസുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. പലർക്കും തലവേദന, തൊണ്ടവേദന, കണ്ണിൽ എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. ശ്വാസതടസ്സം, ഛർദ്ദി, രക്തസമ്മർദ്ദം തുടങ്ങിയ കാരണങ്ങളാൽ 12 പേർ ബ്രഹ്മപുരത്തിനടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി. അതേസമയം തീ പൂർണമായും അണയ്ക്കുന്നതിന് മുമ്പ് പ്ലാന്‍റിലേക്ക് മാലിന്യം എത്തിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഇന്ന് ആരംഭിക്കും. ഇന്നലെ ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി വന്ന ലോറികൾ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!