Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനത്തില്‍; മണിപ്പൂരിൽ യാത്ര തുടരും



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസവും മണിപ്പൂരിൽ. യാത്ര രാവിലെ 8 മണിക്ക് ഇംഫാൽ വെസ്റ്റിലെ സെക്മായിൽ നിന്നാണ് പര്യടനം തുടരുന്നത്. കാൽനടയായും ബസിലുമായാണ് ഇന്നത്തെ യാത്ര. കാങ് പോക്പിയിലും സേനാപതിയിലും രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്യും. വൈകിട്ട് മാവോ ഗോറ്റിൽ യാത്ര പര്യടനം പൂർത്തിയാക്കും. യാത്രയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തുന്നുണ്ട്. നാഗാലാൻഡിലെ കുസാമ ഗ്രൗണ്ടിലാണ് രാത്രി ചെലവഴിക്കുക. നാളെ യാത്ര നാഗാലാൻഡിൽ പര്യടനം ആരംഭിക്കും. ലോക്സഭ തിരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ചവിട്ടു പടിയാണ് ഭാരത് ജോഡോ ന്യായ് യാത്ര. രാഹുൽ ഗാന്ധിയുടെ യാത്രയിലൂടെ ഉത്തരേന്ത്യയിൽ ചലനം ഉണ്ടാക്കാം എന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന് എതിരായ പ്രചാരണം നടത്തുക. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തുക. പ്രവർത്തകരിൽ ആവേശം ഉണ്ടാക്കുക. അതിലൂടെ പാർട്ടിയുടെ അടിത്തട്ടിൽ ചലനം ഉണ്ടാക്കുക. അങ്ങനെ സ്വന്തം നിലയ്ക്ക് കരുത്താർജിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!