Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾകുട്ടിക്കാനം വളഞ്ഞങ്ങാനത്തിന്
കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന്
സമീപം ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
കുട്ടിക്കാനം: ദേശീയ പാതയിൽ വളഞ്ഞങ്ങാനത്തിന് സമീപം ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കുമളി ഭാഗത്ത് നിന്നും വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും
പരിക്കില്ല. അപകടസമയത്ത് റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാത്തതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പീരുമേട് പോലീസും, മോട്ടോർ വാഹന വകുപ്പ് സെയ്ഫ് സോൺ ഉദ്യോഗസ്ഥരും അപകട സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.













































































