Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർ സെക്രണ്ടറി സ്കൂളിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

കട്ടപ്പന ഗവർമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാർലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
പാലിയേറ്റീവ് രോഗികളെ സഹായിക്കുന്നതിനായാണ് ഇതിലൂടെ കിട്ടുന്ന പണം വിനിയോഗിക്കുക.
എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ നേരിട്ടാണ് ബിരിയാണി ചലഞ്ച് ഏറ്റെടുത്തത് .
ഇതിൽ സ്കൂളിലെ മുന്നൂറോളം കുട്ടികളും അദ്ധ്യാപകരും പങ്കാളികളായി.
നിരവധി കിടപ്പ് രോഗികളാണ് ആഹാരവും മരുന്നുമില്ലാതെ ബുദ്ധിമുട്ടുന്നത് .
ഇത് തിരിച്ചറിഞ്ഞാണ് എൻഎസ്എസ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത് .
300 ബിരിയാണികളാണ് ഇതിലൂടെ വില്പന നടത്തിയത്.
ഇതിൽ നിന്നും ലഭിക്കുന്ന ലാഭം പാലിയേറ്റീവ് കെയർ സഹായത്തിനായി വിനിയോഗിക്കുമെന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജ സി വി പറഞ്ഞു.
ക്രിസ്തുമസ് കഴിഞ്ഞ് രണ്ടാംഘട്ട ബിരിയാണി ചലഞ്ച് സംഘടിപ്പിക്കും.
















































































































