അഞ്ചു വര്‍ഷം ജോലി ചെയ്ത് കിട്ടിയ പണവുമായി രണ്ട് വര്‍ഷം ലോകം ചുറ്റാനിറങ്ങിയിരുക്കുകയാണ ഫ്രാന്‍സ് സ്വദേശി ക്ലമന്റ് എന്ന യുവാവ്
നെടുങ്കണ്ടം: അഞ്ചു വര്‍ഷം ജോലി ചെയ്ത് കിട്ടിയ പണവുമായി രണ്ട് വര്‍ഷം ലോകം ചുറ്റാനിറങ്ങിയിരുക്കുകയാണ ഫ്രാന്‍സ് സ്വദേശി ക്ലമന്റ് (27)എന്ന യുവാവ്. ഇന്ത്യയില്‍ വന്നിട്ട് രണ്ട് മാസമായ യുവാവ് നിലവില്‍ രാമക്കല്േമട്ടിലെത്തിയിരുക്കുകയാണ്. രാജസ്ഥാനിലെത്തി മാതാപിതാക്കളെ കണ്ടശേഷം ഗോവ വഴി കേരളത്തിലെത്തി. തിരുവനന്തപുരം കന്യാകുമാരി,ആലപ്പുഴ,മൂന്നാര്‍ ചുറ്റിയാണ് രാമക്കല്മേട്ടിെലത്തിയിരിക്കുന്നത്. ബാംഗഌരില്‍ നിന്നും ബുള്ളറ്റ്് വാടകക്കെടുത്താണ് ഇപ്പോള്‍ നാട് ചുറ്റുന്നത്. ഇന്ത്യയില്‍ ചുറ്റാന്‍ സുഗമമായ യാത്ര ബുള്ളറ്റിലാണെന്ന്് ക്ലമന്റ് പറഞ്ഞു. 8 മാസത്തെ ഇന്ത്യന്‍ പര്യടനത്തിനു ശേഷം വീണ്ടും ഹിമാലയന്‍ ൈസഡിലേക്ക് പോകും്. തുടര്‍ന്ന്് ശ്രീലങ്ക,മലേഷ്യ,ഫിലിപ്പയിന്‍സ്,കമ്പോഡിയ,വിയറ്റ്നാം,ബൊളീവിയ എന്നിവിടങ്ങളിലെ യാത്രക്കുശേഷം 2025 ഒക്ടോബറില്‍ തിരികെ ഫ്രാന്‍സിലെത്തും. റോക്ക് ഡൈവിംഗ്,പാരാഗ്ലേഡിംഗിലും അതി വിദഗ്ധനായ ക്ലമന്റ് 5 വര്‍ഷം ജോലി ചെയ്ത ശേഷം കിട്ടുന്ന പണവുമായാണ് 2 വര്‍ഷത്തെ സഞ്ചാരത്തിനിറങ്ങുന്നത്. ഗൂഗിള്‍ മാപ്പ് നോക്കി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ കണ്ടുപിടിച്ചാണ് യാത്ര.
ക്ലമന്റ്് രാമക്കല്‍മേട്ടില്‍