പ്രധാന വാര്‍ത്തകള്‍
പോളിങ് ബൂത്തുകൾ വാക്സിനേഷൻ സെന്ററുകൾ ആക്കും: ഡൽഹി സർക്കാർ
കോവിഡ് വാക്സിനേഷനു പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച പോളിംഗ് ബൂത്തുകൾ വാക്സിനേഷനുവേണ്ടി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. “എവിടെ വോട്ട് ചെയ്തോ, അവിടെ വാക്സിൻ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. വീടുകൾ സന്ദർശിച്ച് വാക്സിനുവേണ്ടി സ്ലോട്ട് ബുക്ക് ചെയ്യാനായി ബിഎൽഒയുടെ നേതൃത്വത്തിൽ ടീം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി